15. എനിക്ക് Jio സിമ്മിൽ നിന്ന് കോൾ വിളിക്കാൻ പറ്റുന്നില്ല.
VoLTE സപ്പോർട്ട് ഉള്ള ഫോണുകളിൽ നിന്ന് മാത്രമേ Jioയിൽ നിന്ന് നേരിട്ട് ഫോൺ ചെയ്യാൻ പറ്റുള്ളൂ. മറ്റ് ഫോണുകൾ JioJoin ആപ്പ് ഉപയോഗിച്ചു വിളിക്കണം.
16. Jio 4Gയും Reliance 4Gയും ഒന്നാണോ?
അല്ല. Jio മുകേഷ് അംബാനിയുടെയും, Reliance അനിൽ അംബാനിയുടെയും സ്വന്തന്ത്ര കമ്പനികളാണ്. എന്നാൽ ഒരു എഗ്രിമെന്റ് വഴി രണ്ട് കൂട്ടരും അവരുടെ നെറ്റ്‌വർക്കുകൾ പരസ്പരം ഷെയർ ചെയ്യാൻ ധാരണയുണ്ട്.
17. എന്റെ നാട്ടിൽ Jioക്ക് റേഞ്ച് ഉണ്ടോ എന്ന് എങ്ങനെ അറിയും?
ആരുടെയെങ്കിലും 4G ഫോൺ വാങ്ങി നെറ്റ്‌വർക്ക് സെർച്ച് ചെയ്ത് നോക്കിയാൽ IND-JIO 4G എന്നോ, Jio 4G 4G എന്നോ, Loop 4G എന്നോ കണ്ടാൽ ഉറപ്പിച്ചോളൂ നിങ്ങളുടെ നാട്ടിലുമുണ്ട് Jio!
18. എനിക്ക് റേഞ്ച് കാണിക്കുന്നുണ്ട്, പക്ഷെ സ്പീഡ് ഇല്ല.
നിങ്ങളുടെ താമസസ്‌ഥലത്തിന്റെ 2KM ചുറ്റളവിൽ ടവർ ഇല്ലെങ്കിൽ അത് സ്പീഡിനെ ബാധിക്കും. 1.5KM വരെ സാമന്യം നല്ല സ്പീഡും. തൊട്ടടുത്ത് അസാമാന്യ സ്പീഡും ആയിരിക്കും. അവരുടെ കസ്റ്റമർ കെയറിൽ വിളിച്ച് ഒരു പരാതി കൊടുക്കുന്നത് നല്ലതായിരിക്കും.
19. 3 മാസത്തിന് ശേഷം എങ്ങനെയാണ് താരിഫ്?
ഒരു പിടിയുമില്ല. Jio ഇതുവരെയും ഒറ്റ ഓഫർ പോലും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ആകെ കേൾക്കുന്നത് ചില ഊഹാപോഹങ്ങൾ മാത്രം.
20. Jio എന്ന് കൊമേർഷ്യലി ലോഞ്ച് ചെയ്യും?
കൃത്യമായ ഒരുത്തരം ഇല്ല. 3 മാസത്തിനകം. അത് എപ്പോൾ വേണമെങ്കിലും '

No comments:
Post a Comment