Friday, 2 September 2016

updated news about jio 4g


 50 രൂപയ്ക്ക് ഒരു ജിബി ഡേറ്റ
Thursday 01 September 2016 04:20 PM IST
by സ്വന്തം ലേഖകൻ


Share
Email Print
Your Rating:
Overall Rating 5, Based on 1 votes
രാജ്യത്ത് മൊബൈൽ ഫോൺ വിപ്ലവത്തിനു തുടക്കമിട്ട റിലയൻസ് കുടുംബത്തിൽ നിന്നു തന്നെ ഡാറ്റാ വിപ്ലവവും പൊട്ടിപ്പുറപ്പെടുന്നു. ഇന്റർനെറ്റ് കിട്ടാക്കനിയായി അവശേഷിക്കുന്ന വലിയൊരു വിഭാഗത്തിനു പ്രതീക്ഷ നൽകിക്കൊണ്ടാണ് മുകേഷ് അംബാനി ഇന്ന് വലിയൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 50 രൂപയ്ക്ക് ഒരു ജിബി ഡാറ്റ എന്ന പ്രഖ്യാപനം. സജീവ ഉപയോക്താക്കൾക്ക് സൗജന്യ സംഭാഷണ സമയവും മുകേഷ് അംബാനി വാഗ്ദാനം ചെയ്തിരിക്കുന്നു. ഫ്രീ വെൽകം ഓഫർ പ്രഖ്യാപനം നടത്തിയ ജിയോ കുറഞ്ഞ സമയത്തിനിടെ 10 കോടി വരിക്കാരെ സ്വന്തമാക്കുകയാണ് ലക്ഷ്യമിടുന്നത്. രാജ്യത്തെ ഡേറ്റാ രംഗത്ത് ജിയോ വൻ വിപ്ലവം കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുക്കാൽ മണിക്കൂർ നീണ്ട മുകേഷ് അംബാനിയുടെ പ്രസംഗം റിലയൻസ് കമ്യൂണിക്കേഷൻസിനും ഡാറ്റാ വിതരണത്തിലെ മുൻനിരക്കാരായ എയർടെല്ലിനും മൂന്നാം സ്ഥാനക്കാരായ ഐ‍ഡിയയ്ക്കും നാലാം സ്ഥാനക്കാരായ റിലയൻസ് കമ്യണിക്കേഷനും വരെ വരുത്തിയ നഷ്ടം ചില്ലറയല്ല. ഈ 45 മിനിട്ടുകൊണ്ട് ഇവരുടെ ഓഹരി വിലയിൽ വൻ ഇടിവാണുണ്ടായത്. എയർടെല്ലിന് 8.99 ശതമാനവും ഐഡിയയ്ക്ക് 9.09 ശതമാനവും ഇടിവുണ്ടായി. അഥവാ എയർടെല്ലിന് 12000 കോടിയും ഐഡിയയ്ക്ക് 2800 കോടിയുടെയും നഷ്ടം.

വോയിസ് കോളുകൾ തികച്ചും സൗജന്യം. റോമിങ് ചാർജുകളും പൂജ്യം. ഇന്റർനെറ്റിന് ഒരു ജിബിക്ക് 50 രൂപ. നിലവിലുള്ള 250 രൂപയുടെ സ്ഥാനത്താണ് ഇതെന്ന് ഓർക്കണം. ജിയോയുടേതായി 10 പ്ലാനുകളാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. 19 രൂപയ്ക്കു മുതൽ ഇന്റർനെറ്റ് ഉപയോഗം സാധ്യമാകും. പ്രതിമാസം 149 രൂപയുടെ പ്ലാൻ മുതൽ ഏറ്റവും കൂടിയ ഉപഭോഗത്തിന് പ്രതിമാനം 4999 രൂപ മാത്രം മതിയാകും. വിദ്യാർഥികൾക്ക് 25 ശതമാനം അധിക ഡാറ്റ സൗജന്യമായി ലഭിക്കും. ഇതിന് വിദ്യാർഥിയാണെന്നു തെളിയിക്കാനുള്ള ഐഡി കാർഡ് മതിയാകും. സെപ്റ്റംബർ അഞ്ചിനായിരിക്കും ഔദ്യോഗിക ലോഞ്ചിങ്. അന്നുമുതൽ നാലു മാസം വരെ ഡാറ്റാ ഉപയോഗവും സൗജന്യം.

ലോകത്തിലെ ഏറ്റവും ഉയർന്ന മുതൽമുടക്കിൽ സ്റ്റാർട് അപ്പായി തുടങ്ങിയ റിലയൻസ് ജിയോ ഇൻഫോകോമിന്റെ മുടക്കുമുതൽ ഒരു ലക്ഷത്തി അമ്പതിനായിരം കോടി രൂപയാണ്. ഓഫറുകളും പ്ലാനുകളും പ്രഖ്യാപിക്കും മുമ്പുതന്നെ രണ്ടരക്കോടിയോളം ട്രയൽ ഉപയോക്താക്കളെ ആർജിക്കാനായ ജിയോ വരും ദിവസങ്ങളിൽ ഏറ്റവും വലിയ ഡാറ്റാ ദാതാക്കളാകുമെന്ന് ഉറപ്പായിരിക്കുന്നു. 2017 ആകുമ്പോഴേയ്ക്ക് ഇന്ത്യൻ ജനസംഖ്യയുടെ 90 ശതമാനം ജിയോയുടെ പരിധിയിലാക്കുമെന്നാണ് മുകേഷ് അംബാനിയുടെ പ്രഖ്യാപനം. 2999 രൂപയ്ക്ക് 4ജി മൊബൈൽ ഫോണുകൾ ലഭ്യമാക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവിൽ രണ്ടുലക്ഷം ഗ്രാമങ്ങളിലും 18000 നഗരങ്ങളിലും റിലയൻസ് ജിയോ നെറ്റ്‌വർക്ക് ലഭ്യമാണ്. അടുത്ത തിങ്കളാഴ്ച മുതൽ എല്ലാവർക്കും ജിയോ സിം വാങ്ങി ഉപയോഗിക്കാം. പ്രഖ്യാപിച്ച താരീഫുകൾ ഡിസംബർ 31 വരെ നിലനിൽക്കും

how to use jio 4g SIM in 3g phones





റിലയന്‍സ് ജിയോ 4ജി സിം എങ്ങനെ 3ജി ഫോണുകളില്‍ ഉപയോഗിക്കാം?

ഞാൻ ഇതിനകം തന്നെ 4ജി സ്മാര്‍ട്ടുഫോണുകളില്‍ ജിയോ സിംകാര്‍ഡ് എങ്ങനെ ഉപയോഗിക്കുമെന്ന് പറഞ്ഞിരുന്നു.

ഇന്ന് 3ജി സ്മാര്‍ട്ട്ഫോണുകളില്‍ റിലയന്‍സ് ജിയോ 4ജി സിം എങ്ങനെ ഉപയോഗിക്കാം എന്നു നോക്കാം. എന്നാല്‍ സിഗ്നല്‍ ബാര്‍ ഫോണില്‍ ദൃശ്യമാകില്ല. പക്ഷേ അതിനൊരു ട്രിക്ക് ഉണ്ട്.

നിങ്ങളുടെ 3ജി സ്മാര്‍ട്ട്ഫോണില്‍ റിലയന്‍സ് ജിയോ സിം ഉപയോഗിക്കാന്‍ താഴെ പറയുന്ന ഈ ട്രിക്കുകള്‍ നോക്കാം.

. ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ് (or above)
. മീഡിയാടെക് ചിപ്പ്സെറ്റ്

3ജി ഫോണുകളില്‍ ഈ ആവശ്യകതകള്‍ വേണം

താഴെ കൊടുത്ത Link ൽ നിന്നും ആദ്യം MTK Engineering Mode App നിങ്ങളുടെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യുക. ഈ ആപ്പ് നിങ്ങളുടെ ഫോണില്‍ വിപുലമായ സജീകരണം നടത്തുന്നു. ഇതിനെ പറയുന്ന മറ്റൊരു പേരാണ് സര്‍വ്വീസ് മോഡ് (Service mode).

ഇത് ചെയ്യുമ്ബോള്‍ വളരെ ശ്രദ്ധിക്കുക

ഇന്‍സ്റ്റോള്‍ ചെയ്ത ആപ്പ് തുറക്കുക അല്ലെങ്കില്‍ എഞ്ചിനീയറിങ്ങ് മോഡില്‍ മൊബൈലിന്റെ നിര്‍ദ്ദിഷ്ട കോഡ് നല്‍കുക.
ഇന്‍സ്റ്റോള്‍ ചെയ്ത ആപ്ലിക്കേഷന്‍ തുറക്കുക

MTK സെറ്റിങ്ങ്സ്സ് ടാപ്പ് ചെയ്ത് നെറ്റ്വര്‍ക്ക് തിരഞ്ഞെടുക്കുക.

4ജി LTE, WCDMA, ജിഎസ്‌എം ഇതില്‍ നിന്നും നെറ്റ്വര്‍ക്ക് മോഡ് തിരഞ്ഞെടുക്കാം. അതിനു ശേഷം ഇത് സേവ് ചെയ്ത്, ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്യാവുന്നതാണ്.


Download Link:http://zeobeats.com/2016/08/27/mtk-engineering-mode/

Technology സംബന്ധമായ വർത്തകക്കും, Android | Mobile Tips and Tricksകൾക്കും ഈ page Like ചെയ്യൂ
അറിവുകൾ കൂട്ടുകാർക്കായി share ചെയ്യൂ

about jiofi 2


ഇന്റര്‍നെറ്റ് വേഗതയില്‍ സ്വപ്‍നതുല്യമായ വാഗ്ദാനങ്ങളുമായാണ് റിയലന്‍സ് ജിയോ 4ജി നെറ്റ്‍വര്‍ക്ക്  എത്തുന്നത്. ഔദ്യോഗിക ഉത്ഘാടനം കഴിഞ്ഞിട്ടില്ലെങ്കിലും ജിയോ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു. വമ്പന്‍ ഓഫറുകളായാണ് ജിയോ എത്തുന്നത്. പോര്‍ട്ടബിള്‍ വൈഫൈ ഹോട്ട്‌സ്‌പോട്ടായ 'ജിയോഫൈ 2' സ്വന്തമാക്കുന്നവര്‍ക്ക് ആദ്യ മൂന്നു മാസം സൗജന്യ അണ്‍ലിമിറ്റഡ് 4ജി സേവനമാണ് റിലയന്‍സ് വാഗ്ദാനം ചെയ്യുന്നത്. മറ്റു ടെലികോം കമ്പനികളുടെ അടിവേരിളക്കുന്ന തരത്തിലുള്ള ഓഫറുകള്‍ പ്രഖ്യാപിച്ചതോടെ എതിരാളികള്‍ക്കും നിരക്ക് കുറക്കേണ്ട അവസ്ഥയിലെത്തി കാര്യങ്ങള്‍.

റിലയന്‍സ് ഡിജിറ്റല്‍ സ്‌റ്റോറുകളില്‍ നിന്ന് 2,899 രൂപ നല്‍കി 'ജിയോഫൈ 2' വാങ്ങാനാകും. ചെറിയൊരു കീചെയിന്റെ വലുപ്പമുള്ള ഗാഡ്ജറ്റാണ് 'ജിയോഫൈ 2'. സൗജന്യ ജിയോ സിം കാര്‍ഡ്, 90 ദിവസത്തേക്ക് സൗജന്യ പരിധിയില്ലാ 4ജി ഇന്റര്‍നെറ്റ് സൗകര്യം, എച്ച്ഡി വോയ്‌സ് കോളിങ് തുടങ്ങിയവയൊക്കെയാണ് ജിയോഫൈ 2 സ്വന്തമാക്കിയാല്‍ ഉപഭോക്താവിന് ലഭിക്കുക. ഡിവൈസ് ഓണ്‍ ചെയ്യുന്നതിനും ഓഫ് ചെയ്യുന്നതിനുള്ള ഒരു ബട്ടന്‍ അടക്കം അഞ്ച് ഇന്‍ഡിക്കേറ്ററുകളാണ് ജിയോഫൈ 2ലുള്ളത്. നെറ്റ്‍വര്‍ക്ക് കണക്ഷന്‍, വൈഫൈ കണക്ടിവിറ്റി, മൊബൈല്‍ ഡാറ്റ, ഡബ്ല്യുപിഎസ് എന്നിവയുടെ പ്രവര്‍ത്തനം സൂചിപ്പിക്കുന്നതിനാണ് ഈ നാലു ഇന്‍ഡിക്കേറ്ററുകള്‍. ഇതിനു പുറമെ ഡിവൈസിന്റെ ചാര്‍ജ് കാണിക്കുന്നതിന് മറ്റൊരു ഇന്‍ഡിക്കേറ്ററുമുണ്ട്. പവര്‍ ബട്ടന്‍ ഓണ്‍ ചെയ്തു കഴിഞ്ഞ് സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ ലാപ്‍ടോപ്പോ സ്‍മാര്‍ട്ട്ഫോണോ ടാബ്‍ലെറ്റോയൊക്കെയുമായും ജിയോഫൈ 2 നെ ബന്ധിപ്പിക്കാനാകും. ഒരേസമയം, 20 ലേറെ ഡിവൈസുകളിലേക്ക് വൈഫൈ വഴി ഇന്റര്‍നെറ്റ് എത്തിക്കാന്‍ ജിയോഫൈ 2 ന് കഴിയുമെന്നാണ് റിലയന്‍സ് അവകാശപ്പെടുന്നത്.

റിലയന്‍സ് സിമ്മിന്റെ റേഞ്ച് നോക്കി വേണം ജിയോഫൈ 2 വാങ്ങാന്‍. അടുത്തുള്ള റിയലന്‍സ് ഡിജിറ്റല്‍, റിലയന്‍സ് ഡിജിറ്റല്‍ എക്സ്പ്രസ് മിനി സ്റ്റോറുകളില്‍ നിന്നു ജിയോഫൈ 2 വാങ്ങാന്‍ കഴിയും. ഒരു പാസ്‍പോര്‍ട്ട് സൈസ് ഫോട്ടോ, തിരിച്ചറിയല്‍ രേഖ, അഡ്രസ് പ്രൂഫ് എന്നിവയുമായി എത്തിയാല്‍ ആര്‍ക്കും ജിയോഫൈ 2 സ്വന്തമാക്കാം. ജിയോഫൈ 2 വാങ്ങുന്നതിനു മുമ്പ് ഫോം പൂരിപ്പിച്ച് നല്‍കണം. തുടര്‍ന്ന് ടെലിവേരിഫിക്കേഷനായി 180089011977 എന്ന നമ്പറിലേക്ക് വിളിക്കണം. വെറും നാലു മണിക്കൂറിനുള്ളില്‍ ജിയോഫൈ 2 ആക്ടിവേറ്റ് ചെയ്യാന്‍ കഴിയും.

ജിയോഫൈ 2 വാങ്ങുന്നതിന് 2899 രൂപയാണ് റിയലന്‍സ് ഈടാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലുള്ള വില്‍പ്പനയായതിനാല്‍ കൃത്യമായ പ്ലാനുകളോ നിരക്കുകളോ റിയലന്‍സ് പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ ജിയോഫൈ 2 വാങ്ങുന്നവര്‍ക്ക് 90 ദിവസത്തെ സൌജന്യ പരിധിയില്ലാ 4ജി ഇന്റര്‍നെറ്റ് സേവനമാണ് വാഗ്ദാനം ചെയ്യുന്നത്. ഉത്ഘാടനം ചെയ്തു കഴിയുമ്പോള്‍ ജിയോഫൈ 2 ന്റെ 4 ജി വേഗത ആസ്വദിക്കാന്‍ റിലയന്‍സ് നിശ്ചയിക്കുന്ന നിരക്ക് എത്രയാകുമെന്ന കാര്യമാണ് ഇനിയറിയേണ്ടത്. നിലവില്‍ വൊഡാഫോണ്‍ ഒരു ജിബി ഡാറ്റക്ക് ഈടാക്കുന്നത് 265 രൂപയാണ്. ഈ സാഹചര്യത്തില്‍ ജിയോഫൈ 2 ന്റെ നിരക്കുകള്‍ എത്രയായിരിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടി വരും.

ഇതൊക്കെയാണെങ്കിലും തുടക്കത്തില്‍ ഒരു സെക്കന്റില്‍ 30 Mbps വരെ വേഗതയുണ്ടായിരുന്ന ജിയോഫൈ 2 ന് ഉപഭോക്താക്കള്‍ കൂടിയതോടെ വേഗത കുറഞ്ഞിട്ടുണ്ടെന്ന പരാതിയും ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും മികച്ച വേഗത തന്നെയാണ് ജിയോഫൈ 2 നിലവില്‍ നല്‍കുന്നത്.

informations about jio 4g page 3


'Reliance Jio 4G - നിരന്തരമായി ചോദിക്കുന്ന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും' എന്ന ഈ ഗ്രൂപ്പിലും പല പല വാട്സാപ്പ് ഗ്രൂപ്പുകളിലും സൂപ്പർഹിറ്റായി ഓടിയ എന്റെ ഒരു പോസ്റ്റിന് ശേഷം 'Reliance Jio 4G - നമുക്കിടയിൽ വ്യാപകമായി പ്രചരിക്കുന്ന അന്ധവിശ്വാസങ്ങൾ' എന്ന പോസ്റ്റുമായി ഞാൻ മടങ്ങി എത്തിയിരിക്കുകയാണ്




------------------------------------------------------------------
ആദ്യമായി നിങ്ങൾ മനസ്സിലാക്കേണ്ടത് Reliance Jio SIM എന്നത് അന്യഗ്രഹങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന അമൂല്യമായ വസ്തുവൊന്നുമല്ല, മറിച്ചു നാം സാധാരണ ഉപയോഗിക്കുന്ന Idea 4G, Airtel 4G, Vodafone 4G ഒക്കെപ്പോലെയുള്ള സാധാരണ ഒരു സിം മാത്രമാണ്. മുകളിൽ പറഞ്ഞ 3 കമ്പനികളുടെ സിം പോലെ തന്നെ ഏത് 4G enabled സ്മാർട്ട്ഫോണുകളിലും ഇതും പ്രവർത്തിക്കും. ആകെയുള്ള വ്യത്യാസം Voice/Video കോളുകൾ ചെയ്യാൻ വേണ്ടി VoLTE (Voice over LTE/Video over LTE) എന്ന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നു എന്നതും, മറ്റുള്ളവയേക്കാൾ വേഗത്തിൽ 4G Internet സേവനം നൽകുന്നു എന്നതുമാണ്. പിന്നെ എന്താണ് ഈ സിമ്മിന്റെ പ്രത്യേകത എന്ന് നാം ചോദിക്കുന്നയിടത്താണ് മുകേഷ് അംബാനി എന്ന ബുദ്ധിരാക്ഷസന്റെ ബിസിനസ്സ് തന്ത്രം വിജയിക്കുന്നത്. പ്രവർത്തനം ആരംഭിക്കുന്നതിന് മുൻപേ തന്നെ ഇന്ത്യയിലെ ഇന്റർനെറ്റ് രംഗം മാറ്റിമറിക്കും എന്ന അവകാശവാദം ഉന്നയിച്ചു കുറച്ച് കുറച്ചായി എല്ലാവരിലേക്കും തങ്ങളുടെ സേവനം തീർത്തും സൗജന്യമായി എത്തിച്ചു എല്ലാവരുടെയും ഇടയിൽ ഒരു ഹൈപ്പ് ഉണ്ടാക്കാനും, കിട്ടാത്തവരെ ഇതന്വേഷിച്ചു നടത്തിക്കുവാനും കഴിഞ്ഞു ഈ ബിസിനസ്സ് തന്ത്രത്തിന്. Airtelനെപ്പോലെ കൊടുംകാട്ടിലും പുല്മേട്ടിലും ഞങ്ങളുണ്ട് എന്ന് കോടികൾ കൊടുത്തു പരസ്യം ചെയ്യാതെ നമ്മൾ ജനങ്ങളെത്തന്നെ അവർ അവരുടെ ബ്രാൻഡ് അംബാസഡർമാരാക്കി. പ്രവർത്തനം ആരംഭിച്ചതിന് ശേഷമുള്ള സ്‌ഥിതി എന്താണെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെങ്കിലും, പ്രവർത്തനം തുടങ്ങുമ്പോൾ ഒരു വലിയ മാർക്കറ്റ് അവരുടെ കയ്യിൽ ഇരിക്കും എന്നതിൽ ഒരു തർക്കവുമില്ല. അവരുടെ പോപ്പുലാരിറ്റി കൂടുന്നതിനനുസരിച്ചു നമ്മളിൽ പലർക്കും അവരുടെ സിമ്മിനെക്കുറിച്ചും Jio Preview Offer (JPO)നെക്കുറിച്ചും അനാവശ്യമായ പല അന്ധവിശ്വാസങ്ങളും കടന്നുകൂടിയിട്ടുണ്ട്. അത്തരം അന്ധവിശ്വാസങ്ങളുടെ പൊളിച്ചെഴുത്താണ് ഈ പോസ്റ്റ്. ക്ഷമയോടെ വായിച്ചാൽ ഇവിടെ വരുന്ന Jioയെക്കുറിച്ചുള്ള പല സംശയപോസ്റ്റുകളും ഒരു പരിധിവരെ നിങ്ങൾക്ക് സ്വയം പരിഹരിക്കാനാകും.
------------------------------------------------------------------
● ബാർകോഡ് എന്നത് സിം കിട്ടാൻ വേണ്ടി മാത്രം ഉള്ളൊരു സംഗതിയാണ്. ബാർകോഡ് കിട്ടിയ ഫോണിൽത്തന്നെ സിം ആക്ടിവേറ്റ് ആക്കണം, ആ ഫോണിൽത്തന്നെ ഉപയോഗിക്കണം എന്ന് ഒരു നിർബന്ധവുമില്ല.
● സിം സ്ലോട്ട് 1ൽ മാത്രമേ ഈ സിം വർക്ക് ചെയ്യുള്ളു എന്നത് തെറ്റാണ്. ചില ഫോണുകളിൽ സ്ലോട്ട് 1ൽ മാത്രമേ 4G സപ്പോർട്ട് കാണുള്ളൂ. അതിനാലാണ് സ്ലോട്ട് 1ൽ സിം ഇടാൻ കമ്പനി നിർദേശിക്കുന്നത്. 2 സ്ലോട്ടുകളിലും 4G സപ്പോർട്ട് ഉള്ള ഫോണുകളിൽ ഏത് സ്ലോട്ടിലും സിം ഇട്ട് ആക്ടിവേറ്റ് ചെയ്യാം.
● JPO ആക്ടിവേറ്റ് അയ ശേഷം സിം ഫോണിൽ നിന്ന് ഊരിയാൽ ഓഫർ കട്ട് ആകും എന്നതും തെറ്റാണ്. ഊരി ഏത് ഫോണിൽ വേണമെങ്കിലും ഇട്ട് ഉപയോഗിക്കാം.
● SIMഉം ഫോണും IMEI ലിങ്ക്ഡ് ആണെന്ന് പറയുന്നത് മണ്ടത്തരമാണ്. സിം എടുക്കുന്ന സമയത്തോ ടെലിവെരിഫിക്കേഷൻ സമയത്തോ കമ്പനി IMEI ചോദിക്കുന്നില്ല. സിം മറ്റുള്ള ഫോണുകൾക്ക് ലഭിക്കാതിരിക്കാനായി കടക്കാർ ഏർപ്പെടുത്തിയ ഒരു സിസ്റ്റം ആണിത്.
● JPO ആക്റ്റീവ് അയ ശേഷം MyJIo ആപ്പ് update/unistall ചെയ്താലോ, Jioയുടെ മറ്റ് അപ്ലിക്കേഷനുകൾ uninstall ചെയ്താലോ ഓഫർ കട്ട് ആകില്ല. അതുപോലെതന്നെ ഫോൺ System Update ചെയ്താലും ഓഫർ പോകില്ല.
● 3 മാസം അൺലിമിറ്റഡ് എന്നാൽ 3 മാസത്തേക്ക് ഒരു നിയന്ത്രണവും ഡാറ്റ ഉപയോഗത്തിൽ ഇല്ല എന്നാണർത്ഥം, അല്ലാതെ 3 മാസവും കൂടി 1000GB (approx. 1TB) കിട്ടും എന്നല്ല. അങ്ങനെ ആരെങ്കിലും പറഞ്ഞാൽ അവനൊരു അന്ധവിശ്വാസി ആണെന്ന് മനസിലാക്കുക.
● JPO ഓഫർ ആക്റ്റീവ് ആയ ഫോണിൽത്തന്നെ ഈ 90 ദിവസവും ഈ സിം ഉപയോഗിക്കണം എന്നില്ല. എത്ര ഫോണുകളിൽ വേണമെങ്കിലും സിം മാറ്റിയിട്ട് ഓഫർ ഉപയോഗിക്കാം.
---------------------------------
NB: മുകളിൽ പറഞ്ഞ കാര്യങ്ങളൊന്നും LYF ഫോണുകളിൽ Jio ഉപയോഗിക്കുന്നവർക്ക് ബാധകമല്ല.


informations about jio SIM 4g page 2


15. എനിക്ക് Jio സിമ്മിൽ നിന്ന് കോൾ വിളിക്കാൻ പറ്റുന്നില്ല.
VoLTE സപ്പോർട്ട് ഉള്ള ഫോണുകളിൽ നിന്ന് മാത്രമേ Jioയിൽ നിന്ന് നേരിട്ട് ഫോൺ ചെയ്യാൻ പറ്റുള്ളൂ. മറ്റ് ഫോണുകൾ JioJoin ആപ്പ് ഉപയോഗിച്ചു വിളിക്കണം.
16. Jio 4Gയും Reliance 4Gയും ഒന്നാണോ?
അല്ല. Jio മുകേഷ് അംബാനിയുടെയും, Reliance അനിൽ അംബാനിയുടെയും സ്വന്തന്ത്ര കമ്പനികളാണ്. എന്നാൽ ഒരു എഗ്രിമെന്റ് വഴി രണ്ട് കൂട്ടരും അവരുടെ നെറ്റ്‌വർക്കുകൾ പരസ്പരം ഷെയർ ചെയ്യാൻ ധാരണയുണ്ട്.
17. എന്റെ നാട്ടിൽ Jioക്ക് റേഞ്ച് ഉണ്ടോ എന്ന് എങ്ങനെ അറിയും?
ആരുടെയെങ്കിലും 4G ഫോൺ വാങ്ങി നെറ്റ്‌വർക്ക് സെർച്ച് ചെയ്ത് നോക്കിയാൽ IND-JIO 4G എന്നോ, Jio 4G 4G എന്നോ, Loop 4G എന്നോ കണ്ടാൽ ഉറപ്പിച്ചോളൂ നിങ്ങളുടെ നാട്ടിലുമുണ്ട് Jio!
18. എനിക്ക് റേഞ്ച് കാണിക്കുന്നുണ്ട്, പക്ഷെ സ്പീഡ് ഇല്ല.
നിങ്ങളുടെ താമസസ്‌ഥലത്തിന്റെ 2KM ചുറ്റളവിൽ ടവർ ഇല്ലെങ്കിൽ അത് സ്പീഡിനെ ബാധിക്കും. 1.5KM വരെ സാമന്യം നല്ല സ്പീഡും. തൊട്ടടുത്ത് അസാമാന്യ സ്പീഡും ആയിരിക്കും. അവരുടെ കസ്റ്റമർ കെയറിൽ വിളിച്ച് ഒരു പരാതി കൊടുക്കുന്നത് നല്ലതായിരിക്കും.
19. 3 മാസത്തിന് ശേഷം എങ്ങനെയാണ് താരിഫ്?
ഒരു പിടിയുമില്ല. Jio ഇതുവരെയും ഒറ്റ ഓഫർ പോലും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ആകെ കേൾക്കുന്നത് ചില ഊഹാപോഹങ്ങൾ മാത്രം.
20. Jio എന്ന് കൊമേർഷ്യലി ലോഞ്ച് ചെയ്യും?
കൃത്യമായ ഒരുത്തരം ഇല്ല. 3 മാസത്തിനകം. അത് എപ്പോൾ വേണമെങ്കിലും '

informations about jio SIM 4g page 1


Reliance Jio 4G: സാധാരണയായി ചോദിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും.
-------------------------------------------------------------
Jio 4G സിമ്മിനെക്കുറിച്ചും സർവീസിനെക്കുറിച്ചും ഒരുപാട് ചോദ്യങ്ങൾ ഉയരുന്നുണ്ട്. പലപ്പോഴും ഒരേ ചോദ്യം തന്നെ ആവർത്തിച്ച് വരുന്നതുകൊണ്ടുള്ള മുഷിച്ചിൽ ഒഴിവാക്കാൻ വേണ്ടിയാണ് ഇങ്ങനെയൊരു പോസ്റ്റ് ഇടുന്നത്. Jioയെക്കുറിച്ചുള്ള സംശയങ്ങളുമായി വരുന്നവർക്ക് ഈ പോസ്റ്റ് ഒരു സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.
-------------------------------------------------------------

1. എന്താണ് Jio 4G?
റിലയൻസ് ഇന്ഡസ്ട്രീസിന്റെ ഉടമസ്‌ഥൻ മുകേഷ് അംബാനി ആരംഭിച്ച ഏറ്റവും പുതിയ 4G മൊബൈൽ സർവീസ് ആണ് Jio 4G.
2. എന്താണ് മറ്റ് നെറ്റ്‌വർക്കുകളെക്കാൾ Jioക്കുള്ള പ്രത്യേകത?
പല ഘടകങ്ങളുണ്ട്. പ്രധാനമായും സ്പീഡ് ആണ്. 10MBps വരെ സ്പീഡ് ഉള്ള ഹൈസ്പീഡ് ഇന്റർനെറ്റ് ഉപയോഗിക്കാം. അതിനോടൊപ്പം അവരുടെ പ്രിവ്യു ഓഫർ കൂടി വന്നപ്പോഴാണ് ജനം അവരിലേക്ക് ആകൃഷ്ടരായത്.
3. എന്താണ് Jio പ്രിവ്യു ഓഫർ?
Jio പ്രിവ്യു ഓഫർ കൊണ്ട് ചില തിരഞ്ഞെടുത്ത ഫോണുകളിൽ Jio സിമ്മിനോടൊപ്പം 3 മാസത്തേക്ക് യാതൊരു നിയന്ത്രണവുമില്ലാതെ (Unlimited) ഇന്റർനെറ്റ്, കോളുകൾ, മെസ്സേജുകൾ എന്നിവ ഉപയോഗിക്കാം.
4. എങ്ങനെയാണു Jio സിം കിട്ടുന്നത്?
Jio സിം ലഭിക്കാൻ ഏതെങ്കിലുമൊരു LYF ഫോൺ വാങ്ങണം. അല്ലെങ്കിൽ നിങ്ങളുടെ കയ്യിൽ Samsungന്റെ Galaxy A5, A7, Note 4, Note 5, Note Edge, S6, S6 Edge, S6 Edge+, S7, S7 Edge ഇതിലേതെങ്കിലും ഒരു ഫോൺ ഉണ്ടായിരിക്കണം.
5. മേൽപ്പറഞ്ഞ ഫോൺ എന്റെ കയ്യിലുണ്ട്. സിം എങ്ങനെ വാങ്ങും?
ഫോണിൽ MyJio എന്ന ആപ്പ് Play Storeൽ നിന്ന് ഇൻസ്റ്റോൾ ചെയ്യുക. ശേഷം ആപ്പ് തുറന്ന് Get Jio SIM എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ആവശ്യമായ വിവരങ്ങൾ കൊടുത്ത് ബാർകോഡ് ജനറേറ്റ് ചെയ്ത് അതുമായി അടുത്തുള്ള Reliance Digital സ്റ്റോർ അല്ലെങ്കിൽ DX Mini സ്റ്റോറിൽ ചെന്ന് സിം സ്വന്തമാക്കാം.
6. മറ്റ് ഫോണുകളിൽ Jio സിം കിട്ടുമോ?
ഔദ്യോഗികമായി പറഞ്ഞാൽ ഇല്ല. എന്നാൽ നിങ്ങളുടെ ഫോൺ 4Gയും ഇന്ത്യയിലെ 4G ബാൻഡുകൾ സപ്പോർട്ട് ചെയ്യുന്നതും ആണെങ്കിൽ സിം സ്വന്തമാക്കാം. MyJio ആപ്പിന്റെ പഴയ വെർഷൻ (v3.2.05) ഇൻസ്റ്റോൾ ചെയ്ത് അതിലെ മാറ്റ് 10 Jio ആപ്പുകളും ഇൻസ്റ്റോൾ ചെയ്യണം. ശേഷം നെറ്റ് ഓഫ് ആക്കി MyJio ആപ്പ് തുറന്നാൽ Get Jio SIM ഓപ്ഷൻ കാണിക്കും. വീണ്ടും നെറ്റ് ഓൺ ആക്കി ആ ബട്ടൺ അമർത്തി ബാർകോഡ് ജനറേറ്റ് ചെയ്ത് അടുത്തുള്ള Reliance Digital സ്റ്റോർ അല്ലെങ്കിൽ DX Mini സ്റ്റോറിൽ പോയി സിം സ്വന്തമാക്കാം.
7. ഞാൻ Reliance Storeൽ പോയപ്പോൾ എന്റെ ഫോണിന് സിം തരില്ലെന്ന് പറഞ്ഞു. ഇനിയെന്ത് ചെയ്യും?
ഔദ്യോഗികമായി സിം ലഭിക്കുന്ന LYF, Samsung ഫോൺ അല്ലെങ്കിൽ പല കടക്കാരും സിം തരില്ല. മേൽപ്പറഞ്ഞതുപോലെ നിങ്ങളുടെ ഫോണിൽ ബാർകോഡ് ജനറേറ്റ് ചെയ്ത് സിം ലഭിക്കുന്ന ഏതെങ്കിലും Samsung ഫോൺ കാണിച്ചാൽ സിം കിട്ടാൻ സാധ്യതയുണ്ട്.
8. എന്റെ ഫോൺ 3G ആണ്. എനിക്ക് സിം കിട്ടിയാൽ ഉപയോഗിക്കാൻ പറ്റുമോ?
ഇല്ല. Jio നിലവിൽ 4G സർവീസ് മാത്രമേ തരുന്നുള്ളൂ. അതുകൊണ്ട് 4G നെറ്റ്‌വർക്ക് മാത്രമേ ലഭിക്കൂ. 3G ഫോണിൽ അതിനാൽ നെറ്റ്‌വർക്ക് ലഭിക്കില്ല.
9. LYF ഫോണിൽ കിട്ടുന്ന Jio സിം എനിക്ക് മറ്റ് ഫോണുകളിൽ ഉപയോഗിക്കാൻ പറ്റുമോ?
ഉപയോഗിക്കാം. എന്നാൽ Samsung ഫോണുകളിൽ കിട്ടുന്നത് പോലെ അൺലോക്ക്ഡ് അല്ല LYFലേത്. അത് IMEI ലോക്ക്ഡ് ആണ്. അതിനാൽ അത് ലോഞ്ച് ചെയ്യുന്നതുവരെ ഉപയോഗിക്കാൻ കഴിയില്ല.
10. Jio സിം ആക്ടിവേറ്റ് ആകാൻ എത്ര സമയം എടുക്കും?
24 മണിക്കൂർ മുതൽ 10 ദിവസം വരെ എടുക്കാം.
11. സിം ആക്റ്റീവ് ആയി. പക്ഷെ 2GB മാത്രമേ കാണിക്കുന്നുള്ളൂ.
Jio സിം ആക്റ്റീവ് ആകുമ്പോൾ തന്നെ ഒരു സ്റ്റാർട്ടർ പായ്ക്ക് കൂടി ആക്റ്റീവ് ആകും. അതിൽ 2GB ഇന്റർനെറ്റ്, 100മിനിറ്റ് VoLTE കോളുകൾ, 100SMS എന്നിവ കിട്ടും.
12. അൺലിമിറ്റഡ് പ്രിവ്യു പായ്ക്ക് എങ്ങനെ ആക്ടിവേറ്റ് ചെയ്യും?
സിം ആക്റ്റീവ് ആയതിന് ശേഷം വീണ്ടും MyJio ആപ്പ് ഓപ്പൺ ചെയ്യുക. അവിടെ Get Jio SIM എന്നോ Avail Offer എന്നോ കാണാം. അത് തുറന്ന് 4 Jio ആപ്പുകൾ (JioPlay, JioOnDemand, JioBeats, JioSecurity) ഇൻസ്റ്റോൾ ചെയ്യണം. കുറച്ച് സമയത്തിനകം പ്രിവ്യു ഓഫർ ആക്റ്റീവ് ആകും.
13. പ്രിവ്യു ഓഫർ ആക്റ്റീവ് ആയതിന് ശേഷം ഞാൻ ആ സിം മറ്റൊരു ഫോണിൽ ഇട്ടാൽ പ്രിവ്യു ഓഫർ കട്ട് ആകുമോ?
നമ്മുടെ സിമ്മിൽ പ്രിവ്യു ഓഫർ ആക്റ്റീവ് ആകുമ്പോൾ നമ്മുടെ ഫോണിന്റെ IMEI നമ്പറും അതിനോടൊപ്പം പെയർ ആകുന്നുണ്ട്. അതിനാൽ മറ്റൊരു ഫോണിൽ ഇട്ടാൽ 4-5 ദിവസത്തിനുള്ളിൽ പ്രിവ്യു ഓഫർ കട്ട് ആകും എന്നാണ് അറിയാൻ കഴിഞ്ഞത്.
14. Jio സിം പോർട്ട് 1ൽ മാത്രമേ പ്രവത്തിക്കുകയുള്ളോ?
അല്ല. പക്ഷെ പ്രിവ്യു ഓഫർ തല്ക്കാലം സിം പോർട്ട് 1ൽ മാത്രമേ പ്രവർത്തിക്കൂ.

Reliance jio sim supporting 4g phones


Now you can get a free Jio SIM with unlimited data for 90 days with below 4G smartphones

Supported devices

_*itel it1520*_
1 Acer  Liquid Z530
2 Alcatel Pride T500L
3 Asus ZenFone 2 Laser ZE550KL
4 Asus Zenfone 2 ZE551ML (16 gb)
5 Asus Zenfone Max (ZC550KL)
6 Asus Zenfone 2 Laser 5.0 ZE500KL
7 Asus Zenfone 2 ZE550ML
8 Asus Zenfone Selfie
9 Asus Zenfone 2 Laser ZE601KL
10 Asus Zenfone Zoom
11 BlackBerry Classic Q20
12 Blackberry Passport
13 BlackBerry Porsche P9982
14 BlackBerry Porsche P9983
15 BlackBerry Leap
16 Coolpad Note 3
17 Coolpad Note 3 Lite
18 Coolpad Note 3 Plus
19 Coolpad Max
20 GIONEE F103
21 GIONEE S Plus
22 GIONEE Marathon M4
23 GIONEE Elife S7
24 GIONEE CTRL V6L LTE
25 GIONEE Marathon M5
26 GIONEE Elife E8
27 GIONEE M5 Plus
28 GIONEE P5L
29 GIONEE Marathon M5 Plus
30 GIONEE S8
31 HTC Desire 820
32 HTC Desire 820S Dual Sim
33 HTC Desire 828 DS
34 HTC Desire 820Q
35 HTC One M8 Eye
36 HTC Desire 728 Dual SIM
37 HTC One M8
38 HTC One E9+ Dual Sim
39 HTC One M9 Plus
40 HTC One A9
41 HTC One ME Dual Sim
42 HTC Desire 626 dual Sim
43 HTC Desire Eye
44 HTC Desire 626
45 Huawei Honor 4x
46 Huawei Honor 6
47 Huawei Nexus 6P(64GB)
48 Huawei Nexus 6P(32 GB)
49 Huawei Honor 5x
50 Huawei Honor 7
51 Huawei Honor 6 Plus
52 Huawei Honor 7i
53 Iberry Auxus Stunner
54 Infocus M530
55 Infocus M680
56 Infocus M808I
57 Infocus M812I
58 Infocus M425
59 Infocus M430
60 Intex Aqua Trend
61 Intex Aqua Turbo 4G
62 Intex Aqua 4G+
63 Intex Aqua Ace
64 Intex Aqua 4G Star
65 Intex Aqua Super
66 Intex Cloud Swift
67 Intex Cloud 4G Star
68 Intex Cloud 4G Smart
69 Intex Cloud Flash
70 Intex Aqua GenX
71 Intex Aqua Ace Mini
72 Intex Aqua Wing
73 Lava Pixel V2
74 Lava Iris X10
75 Lava V5
76 Lava A76
77 Lenovo K3 Note
78 Lenovo A6000 Plus
79 Lenovo A6000
80 Lenovo A7000
81 Lenovo A2010
82 Lenovo Vibe P1m
83 Lenovo A6000 Shot
84 Lenovo K4 Note
85 Lenovo Vibe P1
86 Lenovo Vibe X2
87 Lenovo K3 Note Music
88 Lenovo Vibe S1
89 Lenovo A7000 Turbo
90 Lenovo S90
91 Lenovo Vibe X3
92 Lenovo K5 Note
93 Lenovo Phab Plus
94 Lenovo A6010
95 Lenovo S60
96 Micromax Yu Yuphoria (YU5010)
97 Micromax Yu Yureka ( YU5510)
98 Micromax Yu Yureka Plus (YU5510A)
99 Micromax Canvas Nitro 3 4G (E455)
100 Micromax Canvas Blaze 4G Q400
101 Micromax Canvas Fire 4G Q411
102 Micromax Canvas Knight 2 4G (E471)
103 Micromax Canvas 5 E481
104 Micromax Canvas Blaze 4G Plus Q414
105 Micromax Canvas Pace 4G Q416
106 Micromax Canvas Fire 4G+ (Q412)
107 Micromax Canvas Xpress 4G Q413
108 Micromax Canvas Mega 4G (Q417)
109 Micromax Pulse 4G E451
110 Micromax JUICE 4G (Q461)
111 Micromax Yu Yutopia(YU5050)
112 Micromax Yu Note (YU6000)
113 Micromax Yureka 3 (YU5200) – Caster
114 Micromax Yureka S (YU5520)
115 Microsoft Lumia 950 Dual SIM
116 Microsoft Lumia 640 XL LTE Dual Sim
117 Microsoft Lumia 950 XL Dual SIM
118 Motorola New Moto X (Moto X Play) – Moto X Play Dual SIM
119 Motorola Moto X (2nd Gen)
120 Motorola Moto G (3rd Gen)
121 Motorola Moto X Style
122 Motorola Moto Turbo
123 Motorola Moto X Force
124 Oneplus Oneplus 2
125 Oneplus X
126 OPPO Neo7
127 OPPO R7 Lite
128 OPPO R7 Plus
129 OPPO R5
130 OPPO N3 (N2506)
131 OPPO R5s
132 Panasonic Eluga Icon
133 Panasonic Eluga I2
134 Panasonic Eluga L2
135 Panasonic T45
136 Panasonic Mark
137 Panasonic Switch
138 Panasonic Eluga Turbo
139 Panasonic Eluga Arc
140 Panasonic Eluga Icon 2
141 Panasonic Eluga I3
142 Samsung Grand Prime 4G
143 Samsung Galaxy J1 4G (SM-J100G)
144 Samsung Galaxy S 5 Plus (SM-G901F)
145 SONY Xperia M4 Aqua Dual (E2363)
146 SONY Xperia C4 Dual(E5363)
147 SONY Xperia C5 Ultra (E5563)
148 SONY Xperia Z3(D6653)
149 SONY E4g Dual(E2043)
150 SONY Xperia M5 Dual (E5663)
151 SONY Xperia M5 (E5663)
152 SONY Xperia Z3 Plus(E6553)
153 SONY Xperia Z1 Compact(D5503)
154 SONY Xperia Z3 Compact(D5833)
155 SONY Xperia Z5 (E6683)
156 SONY Xperia Z5 Compact
157 Swipe Elite 2
158 TCL Pride T500L
159 Vivo V1
160 Vivo Y27L
161 Vivo V1 Max
162 Vivo X5 Pro
163 Vivo X5 Max
164 Vivo Y51L
165 Vivo X33
166 Vivo Y51
167 Xiaomi Redmi 2 Prim